മുഖ്യമന്ത്രി നിയമനം: ഡിഎംകെ ഹര്‍ജി തള്ളി
ദില്ലി: ജയലളിതയെ തമിഴ്നാട് മുഖ്യമന്ത്രിയായി നിയമിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് ഡിഎംകെ നല്‍കിയ ഹര്‍ജി ജൂലായ് 20 വെള്ളിയാഴ്ച സുപ്രിം കോടതി തള്ളി.
കോടതി ഒരു രാഷ്ട്രീയവേദിയാകേണ്ട കാര്യമില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിപ്രസ്താവത്തില്‍ ജഡ്ജി വ്യക്തമാക്കി.
ജയലളിതയെ തമിഴ്നാട് മുഖ്യമന്ത്രിയായി നിയമിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് അഞ്ച് ഹര്‍ജികള്‍ നല്‍കിയിരുന്നു. മറ്റ് നാല് ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. സപ്തംബര്‍ നാലിന് ഈ ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കും.












Click it and Unblock the Notifications