കാര്‍ഗിലില്‍ വീണ്ടും വെടിവയ്പ്
കശ്മീര്‍: ഇന്ത്യ-പാക് നിയന്ത്രണരേഖയ്ക്കടുത്ത് ജൂലായ് 20 വെള്ളിയാഴ്ച പാക് സൈന്യം ശക്തമായ വെടിവയ്പ് നടത്തി. ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിവെച്ചു. ഇരുവിഭാഗവും ശക്തമായ വെടിവെയ്പ് തുടരുകയാണ്.
വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് പാക് മേഖലയില്‍ നിന്നും വെടിവയ്പ് തുടങ്ങിയത് .ഇന്ത്യന്‍ മേഖലയിലെ ഗ്രാമങ്ങളില്‍ അപകടകരമായ രീതിയില്‍ ഷെല്ലുകള്‍ വീണുകൊണ്ടിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു. ഷെല്ലാക്രമണത്തെ തുടര്‍ന്ന് കാര്‍ഗില്‍ പട്ടണത്തിലും അടുത്തുള്ള ഗ്രാമങ്ങളിലും പരിഭ്രാന്തി പടര്‍ന്നു.
ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജനങ്ങള്‍ കാര്‍ഗിലിലേക്ക് മടങ്ങിവന്ന് യുദ്ധത്തിന്റെ മുറിപ്പാടുകള്‍ മറന്ന് ജീവിക്കാന്‍ തുടങ്ങുന്നതിനിടയിലാണ് വീണ്ടും പാകിസ്ഥാന്റെ യുദ്ധകാഹളം. കാര്‍ഗില്‍ മേഖലയിലുള്ള ചന്നിഗുണ്ഡിലെയും കക്സറിലെയും ഗ്രനേഡ് വിക്ഷേപിണികളില്‍ നിന്നും വലിയ ആര്‍ട്ടിലറി തോക്കുകളില്‍ നിന്നും വെടിവെയ്പുണ്ടാകുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
1999ന് ശേഷം ഇതാദ്യമായാണ് ഇത്രയും ശക്തമായ വെടിവെയ്പ് നടക്കുന്നതെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. 1999ല്‍ നടന്ന പോരാട്ടത്തില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുകയും ദ്രാസിലും ബതാലിക്കിലും മുഷ്കോ താഴ്വരയിലുമുള്ള ഇന്ത്യന്‍ കേന്ദ്രങ്ങള്‍ കീഴടക്കുകയും ചെയ്തിരുന്നു. കാര്‍ഗിലിനെ മോചിപ്പിക്കാന്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ അന്ന് ഇന്ത്യന്‍ സൈനികരും പാക് നുഴഞ്ഞുകയറ്റക്കാരും ഉള്‍പ്പെടെ 1,000 പേര്‍ കൊല്ലപ്പെട്ടു.


Click it and Unblock the Notifications