ഗ്രൂപ്പ് ഡയലിംഗ് നിര്‍ത്തലാക്കി
കോട്ടയ്ക്കല്‍: കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ഗ്രൂപ്പ് ഡയലിംഗ ് സമ്പ്രദായം നിര്‍ത്തലാക്കി. ഇനിമുതല്‍ 95 നോടൊപ്പം എസ്ടിസി കോഡിലെ പൂജ്യം ഒഴിവാക്കി ഇവിടങ്ങളിലേക്ക് വിളിക്കാവുന്നതാണ്.
ഈ ജില്ലകള്‍ക്കുള്ള പഴയ ഗ്രൂപ്പ് ഡയലിംഗ് കോഡായ 901, 902, 903 എന്നിവ ഇതോടെ ഇല്ലാതാവുകയാണ്. അതായത് കോഴിക്കോട്ടേക്ക് വിളിക്കാന്‍ കോഴിക്കോട്ടെ നമ്പറിനു മുമ്പില്‍ 95495 ചേര്‍ത്താല്‍ മതി.
എസ്ടിഡി കോഡില്‍ പൂജ്യത്തിന് പകരം 95 ചേര്‍ത്ത് 200 കിലോമീറ്റര്‍ ദൂരം വരെ ലോക്കല്‍ കോള്‍ ചാര്‍ജ്ജില്‍ വിളിക്കാവുന്ന സംവിധാനം മാസങ്ങള്‍ക്കു മുമ്പേ കേരളത്തില്‍ നിലവില്‍ വന്നിരുന്നു. എന്നാല്‍ 90 ല്‍ തുടങ്ങുന്ന ഗ്രൂപ്പ് ഡയലിംഗ് കോഡുകള്‍ എടുത്തുകളഞ്ഞിരുന്നില്ല. അതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്.












Click it and Unblock the Notifications