കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഡീസല്‍ : കെഎസ്ആര്‍ടിസി എച്ച്പിയെ ഒഴിവാക്കി
തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ നിന്ന് ഡീസല്‍ വാങ്ങേണ്ടെന്ന് കെഎസ്ആര്‍ടിസി തീരുമാനിച്ചു. പകരം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നും ഡീസല്‍ വാങ്ങാനാണ് തീരുമാനം.
കെഎസ്ആര്‍ടിസിയുടെ 15 ഡിപ്പോകളിലാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം ഇപ്പോള്‍ ഡീസല്‍ നല്‍കുന്നത്. കെഎസ്ആര്‍ടിസിയുടെ 13 ഡിപ്പോകളില്‍ കൂടി ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ നിന്ന് ഡീസല്‍ വാങ്ങാന്‍ നേരത്തെ കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നു. ഈ തീരുമാനവും റദ്ദാക്കി.
അതേ സമയം ജൂലായ് 20 വെള്ളിയാഴ്ച ഹിന്ദുസ്ഥാന്‍ പെട്രോളിയം ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
Story first published: Friday, July 20, 2001, 5:30 [IST]