കടാശ്വാസ നിയമം കൊണ്ടുവരും
തിരുവനന്തപുരം: സംസ്ഥാനത്ത് കടാശ്വാസ നിയമം കൊണ്ടുവരുമെന്ന് കൃഷിമന്ത്രി കെ.ആര്.ഗൗരിയമ്മ നിയമസഭയെ അറിയിച്ചു. ഇതിന് കേന്ദ്രത്തിന്റെ അംഗീകാരം വേണോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് ഗൗരിയമ്മ പറഞ്ഞു.
പിരപ്പന്‍കോട് മുരളി (സിപിഎം)യുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. നാളികേര ടെക്നോളജി മിഷന് തുടങ്ങുന്നതിനായുള്ള പുതുക്കിയ പദ്ധതി കേന്ദ്രത്തിന്റെ പരിഗണനക്കായി സമര്‍പ്പിക്കും.
റബറിന്റെ ആഭ്യന്തര വില അന്താരാഷ്ട്ര വിപണിയിലെ വിലയേക്കാള്‍ താഴേക്ക് പോവുകയാണെങ്കില്‍ സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കും. തീരുവ ചുമത്താതെ റബര്‍ ഇറക്കുമതി ചെയ്യരുതെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകവ്യാപാരസംഘടനയുടെ നിര്‍ദേശങ്ങള്‍ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാനും സര്‍ക്കാര്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച് നിര്‍ദേശിക്കാനും കാര്‍ഷിക ശാസ്ത്രജ്ഞന് ഡോ.എം.എസ്.സ്വാമിനാഥന്റെ നേതൃത്വത്തില്‍ ഒരു സ്ഥിരം സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.