Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്മിഷന്‍ പിരിച്ചുവിട്ടതിനെതിരെ നീലന്റെ ഹര്‍ജി

കൊച്ചി: നളിനി-നീലന്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റിസ് ജി.ശശിധരന്‍ നായര്‍ കമ്മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ നീലലോഹിതദാസന്‍ നാടാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

തന്നെ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നളിനി നെറ്റോയുടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാനാണ് കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് കമ്മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത് ദുരുദ്ദേശ്യപരമാണെന്ന് നീലന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നാല്‍ സംഭവത്തിലുള്ള തന്റെ നിരപരാധിത്വം തെളിയുമെന്ന് നീലന്‍ പറഞ്ഞു. ലൈംഗികാപവാദത്തെ തുടര്‍ന്ന് നായനാര്‍ മന്ത്രിസഭയിലെ അംഗമായിരുന്ന നീലന്‍ രാജിവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+