പണിമുടക്ക് ദിവസം ശമ്പളം തടയും
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ചില സംഘടനകള്‍ ജൂലായ് 25 ബുധനാഴ്ച നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കുന്നവരുടെ ശമ്പളം തടയും. ഈ ദിവസം അവധി നല്‍കുന്നതല്ല.
ജീവനക്കാരനോ അടുത്ത ബന്ധുവിനോ ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെങ്കില്‍ മാത്രമേ അവധി നല്‍കൂ. ഇങ്ങനെ അവധിക്ക് അപേക്ഷിക്കുന്നവര്‍ ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഓഫീസ് മേധാവി സ്ഥലത്തിലില്ലാത്തതിനാല്‍ ഓഫീസില്‍ ജീവനക്കാര്‍ക്ക് കടക്കാനാവാത്ത സാഹചര്യങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ ഇടപെട്ട് ഓഫീസ് തുറന്നുകൊടുക്കണം.
പണിമുടക്ക് ദിവസം എല്ലാ ഓഫീസുകളിലും പൊലീസ് സംരക്ഷണമുണ്ടാവും. പണിമുടക്ക് ദിവസം ജോലി ചെയ്യുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications