മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു
വൈക്കം: മറവന്തുരുത്ത് പഞ്ചായത്തില്‍ ചുങ്കം കൊച്ചുപുരയ്ക്കല്‍ കോളനിയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. ആക്രമണഭീഷണി ഭയന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു.
ചെറുകാലില്‍ മോഹനന്‍ (50), ശോഭന (45), ഇവരുടെ മകനായ സുബീഷ് (20) എന്നിവരാണ് വിഷം കഴിച്ച് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇവരെ വിഷം കഴിച്ച നിലയില്‍ കണ്ടത്.
സുബീഷ് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന പ്രകൃതക്കാരനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ചൊവാഴ്ചയും ചിലരുമായി സുബീഷും സുഹൃത്തുക്കളും പ്രശ്നമുണ്ടാക്കി. ഇതിനെ തുടര്‍ന്ന് സുബീഷിനെതിരെ അക്രമണഭീഷണി ഉണ്ടായിരുന്നുവത്രെ. ബുധനാഴ്ച ഒരു സംഘം സുബീഷിന്റെ വീട് വളയുകയും മോഹനനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
നിരവധി കേസുകളില്‍ പ്രതിയാണ് സുബീഷ്. സുബീഷ് സ്വമേധയാ ആത്മഹത്യ ചെയ്തതാവാന്‍ ഇടയില്ലെന്നും സുബീഷിന് വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയ ശേഷം മാതാപിതാക്കളും മരിച്ചതാവാമെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു.












Click it and Unblock the Notifications