സുരേഷിനെ അറസ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി
തിരുവനന്തപുരം: അറസ്റുവാറണ്ടുള്ള ഐഎഎസ് ഓഫീസര്‍ സുരേഷ്കുമാറിനെ പൊലീസ് അറസ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. ദില്ലിയില്‍ നിന്നും മക്കളുമായി മടങ്ങുകയായിരുന്ന സുരേഷ്കുമാര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയപ്പോഴാണ് പൊലീസ് അറസ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാകാന്‍ വേണ്ടിത്തന്നെയാണ് സുരേഷ് നെടുമ്പാശേരി വിമാനത്താവളത്തില്‍ മക്കളായ അനന്തു, അഭിമന്യു എന്നിവരോടൊപ്പം വന്നിറങ്ങിയതെന്ന് പറയുന്നു.
തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹാജരാക്കിയ സുരേഷിനെ വിട്ടയക്കാന്‍ കോടതി തീരുമാനിച്ചു. കോടതി മുറ്റത്ത് വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. സുരേഷ് തന്നെയാണ് കോടതിയില്‍ കേസ് വാദിച്ചത്. സുരേഷ് കോടതിയില്‍ ഹാജരായ സാഹചര്യത്തില്‍ സുരേഷിനെതിരായ അറസ്റ് വാറണ്ട് പിന്‍വലിച്ചു.
മക്കളായ അനന്തു, അഭിമന്യു എന്നിവരെ ആഗസ്ത് മൂന്ന് വരെ സുരേഷിനോടൊപ്പം കഴിയാന്‍ അനുവദിച്ചുകൊണ്ട് ജസ്റിസുമാരായ കെ. എസ്. രാധാകൃഷ്ണനും ആര്‍. രാജേന്ദ്രബാബുവും ഉത്തരവായി. കുട്ടികള്‍ അച്ഛനോടൊപ്പം പോകാനാണിഷ്ടമെന്ന് കോടതിയില്‍ പറഞ്ഞതിനെ തുടര്‍ന്നാണിത്.
കേസില്‍ കോടതി ആഗസ്ത് മൂന്നിന് വീണ്ടും വാദം കേള്‍ക്കും.












Click it and Unblock the Notifications