Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കാന്‍ ജനസഞ്ചയം

തിരുവനന്തപുരം: കര്‍ക്കിടകവാവ് ദിവസമായ ജൂലായ് 20 വെള്ളിയാഴ്ച പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ കടല്‍തീരങ്ങളിലും അമ്പലങ്ങളിലും എത്തി.

തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുംമുഖം ,വര്‍ക്കല തുടങ്ങിയ കടല്‍ തീരങ്ങള്‍, തിരുനെല്ലി പാപനാശിനി,തിരുനാവായ മണല്‍പ്പുറം, കോഴിക്കോട് വരയ്ക്കല്‍, തിരുവില്വാമല,എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രധാനമായും പിത-ൃക്കള്‍ക്ക് ബലി അര്‍പ്പിക്കാനായി എത്തിയത്. പുഴക്കരയിലും വിവിധ അമ്പലങ്ങള്‍ക്ക് സമീപവും ആളുകള്‍ ബലിയിടാനായി എത്തിയിരുന്നു.

അതിരാവിലെ തന്നെ നൂറുകണക്കിനാളുകള്‍ ബലിയിടാനായി എത്തിതുടങ്ങിയിരുന്നു. എല്ലാസ്ഥലങ്ങളിലും സുരക്ഷാസൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കടലിലും പുഴയിലും വീണ് അപകടം ഉണ്ടാവാതിരിക്കാനായിരുന്നു ഈ സുരക്ഷാ ക്രമീകരണങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+