Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റില്‍ വരുമാനം കുറച്ചുകാണിക്കുന്നു: വിഎസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ വരുമാനം കുറച്ചു കാണിച്ച് ജനങ്ങളെ വഞ്ചിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.

ഇപ്പോഴത്തെ സര്‍ക്കാരിന് ഏറ്റവും പ്രിയങ്കരരായ ഉദ്യോഗസ്ഥരായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനവകുപ്പിലുണ്ടായിരുന്നതെന്നും സാമ്പത്തിക പ്രതിസന്ധിക്ക് ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണോ എന്ന് അന്വേഷിക്കാന്‍ സന്ദര്‍ഭം വരുമ്പോള്‍ ആവശ്യപ്പെടുമെന്നും വിഎസ് വ്യക്തമാക്കി. ജൂലായ് 20 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് നടപ്പാക്കിയ മദ്യനയത്തിലൂടെ ബിവറേജസ് കോര്‍പ്പറേഷനും സര്‍ക്കാരിനും ലഭിക്കുന്ന വരുമാനത്തെ കുറിച്ച് ധനമന്ത്രി തെറ്റായ ചിത്രമാണ് ബജറ്റിലൂടെ നല്‍കുന്നതെന്ന് വിഎസ് ആരോപിച്ചു. കോര്‍പ്പറേഷന്റെ വരുമാനം 2001-02ല്‍ ഇരട്ടിയാകും. ഇത് ബജറ്റില്‍ മറച്ചുവച്ചിരിക്കുകയാണ്.

വില്‍പ്പനനികുതിയുടെ 15 ശതമാനം അധികം ചുമത്താനുള്ള നിര്‍ദേശം വിലക്കയറ്റത്തിനിടയാക്കും. നികുതിയേതര വരുമാനത്തിലൂടെ വനം വകുപ്പില്‍ നിന്നും 50 കോടി രൂപ സമാഹരിക്കാമെന്ന് ധവളപത്രത്തിലുണ്ടെങ്കിലും ബജറ്റിലില്ലെന്ന് വിഎസ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ചെലവ് ചുരുക്കി 100 കോടി സമാഹരിക്കാമെന്ന് ധവളപത്രത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും വെട്ടിച്ചുരുക്കിയത് പദ്ധതി ചെലവുകളാണ്. മന്ത്രിമാരുടെ ചെലവിനുള്ള തുക 10 കോടി രൂപ വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് വിഎസ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ തരേണ്ട വിഹിതം തരാതിരുന്നതിനാലാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. കേന്ദ്രസര്‍ക്കാരിന് കൊടുക്കേണ്ടതുണ്ടെന്ന് പറയുന്ന കടം ഉടനെ കൊടുത്തുതീര്‍ക്കേണ്ടതല്ലെന്നും വിഎസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+