Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് സംവരണം വേണം

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെടുമെന്ന് മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പ്രീതം അറോറ.

സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് സോണിയാഗാന്ധി തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും പാര്‍ട്ടിയിലെ ഒരു വനിതാ എംഎല്‍എ പോലും ആന്റണി മന്ത്രിസഭയിലില്ലെന്ന് പ്രീതം ചൂണ്ടിക്കാട്ടി. ജൂലായ് 20 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍.

പലപ്പോഴും മുതിര്‍ന്ന നേതാക്കളുടെ ഭാര്യമാര്‍ക്കോ സഹോദരിമാര്‍ക്കോ മക്കള്‍ക്കോ മാത്രമേ സ്ഥാനം ലഭിക്കുന്നുള്ളു. ഇത് മാറണമെന്ന് അവര്‍ പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പുനസംഘടിപ്പിക്കുമ്പോള്‍ വനിതകളെ ഉള്‍പ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലിയില്‍ പോകുമ്പോള്‍ തങ്ങളുടെ കാര്യം പരിഗണിക്കാമെന്ന് മുരളി സമ്മതിച്ചതായി അവര്‍ അറിയിച്ചു.

സംസ്ഥാനത്തെ ബോര്‍ഡുകളും കോര്‍പ്പറേഷനും പുനസംഘടിപ്പിക്കുമ്പോള്‍ വനിതകള്‍ക്ക് അര്‍ഹമായ സ്ഥാനം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു. മന്ത്രിസഭയില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള വനിതയെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടും. ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണായ കോണ്‍ഗ്രസിലെ ഷാനിമോളെ പുറത്താക്കാന്‍ കൂട്ടുനിന്ന ജെഎസ്എസ് നിലപാടിനോടുള്ള പ്രതിഷേധം ഗുലാം നബി ആസാദിനെ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+