Get Updates
Get notified of breaking news, exclusive insights, and must-see stories!

പങ്കജകസ്തൂരിക്ക് ഐഎസ്ഒ അംഗീകാരം

തിരുവനന്തപുരം: ഔഷധനിര്‍മാണ രംഗത്തെ പ്രശസ്ത സ്ഥാപനമായ പങ്കജകസ്തൂരിക്ക് രാജ്യാന്തര ഗുണമേന്മയ്ക്കുള്ള ഐഎസ്ഒ 9002 ലഭിച്ചു.

ജൂലായ് 18 ബുധനാഴ്ച നടന്ന ചടങ്ങില്‍ പങ്കജകസ്തൂരിക്ക് വേണ്ടി ആരോഗ്യമന്ത്രി പി. ശങ്കരന്‍ ജര്‍മ്മനിയിലെ ടിയുവി പ്രതിനിധി കൃഷ്ണകുമാറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ആയുര്‍വേദ ഔഷധനിര്‍മ്മാണരംഗത്തെ ഒരു സ്ഥാപനത്തിന് ഐഎസ്ഒ അംഗീകാരം ലഭിക്കുന്നത് കേരളത്തില്‍ ആദ്യമായാണെന്ന് പങ്കജകസ്തൂരി അധികൃതര്‍ മലയാളം ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു. ജൂലായ് ഏഴിനാണ് പങ്കജകസ്തൂരിക്ക് ഐഎസ്ഒ അംഗീകാരം നല്‍കുന്നതായി മ്യൂണിക്കില്‍ നിന്നും അറിയിപ്പുണ്ടായത്.

വന്‍ പ്രചാരം നേടിക്കഴിഞ്ഞ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ഇനിയും കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചുകൊണ്ട് മന്ത്രി ശങ്കരന്‍ പറഞ്ഞു. മന്ത്രി ജി. കാര്‍ത്തികേയന്‍ അധ്യക്ഷനായിരുന്നു. ആയുര്‍വേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ ഡോ. എം. ഷാജഹാന്‍, പങ്കജകസ്തൂരി എംഡി ഡോ. ജെ. ഹരീന്ദ്രന്‍നായര്‍, ഡയറക്ടര്‍ വി. ശ്രീകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+