കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: അഭിഭാഷകനെതിരെ നോട്ടീസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിസ്റര്‍ അഭയാ കേസില്‍ അഭയ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി വാദിച്ചിരുന്ന അഡ്വ. എ. എക്സ്. വര്‍ഗീസ് ആക്ഷന്‍ കൗണ്‍സിലിനെതിരെ എതിര്‍സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ബാര്‍ കൗണ്‍സില്‍ വര്‍ഗീസിനെതിരെ നോട്ടീസയച്ചിരിക്കുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍ വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.

വര്‍ഗീസിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ബാര്‍ കൗണ്‍സില്‍ നടപടിയാരംഭിച്ചിരിക്കുന്നതെന്ന് ജൂലായ് 20 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ജോമോന്‍ വ്യക്തമാക്കി.

തനിക്ക് ആക്ഷന്‍ കൗണ്‍സിലിന്റെയോ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെയോ പേരില്‍ ഇതുവരെ ഒരു കേസിലും വക്കാലത്തില്ലെന്നും ഒരു രേഖ പോലും ഇതിന്റെ പേരില്‍ വാങ്ങിയില്ലെന്നുമാണ് വര്‍ഗീസ് ബാര്‍ കൗണ്‍സില്‍ മുമ്പാകെ പറഞ്ഞത്. എന്നാല്‍ കേസിന്റെ ഹൈക്കോടതി വിധിയുടെ പകര്‍പ്പും ഒരു സ്വകാര്യ ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ വര്‍ഗീസ് തന്നെ താന്‍ ജോമോന്റെ അഭിഭാഷകനായിരുന്നുവെന്നും രേഖകള്‍ എപ്പോള്‍ വേണമെങ്കിലും മടക്കി നല്‍കാമെന്നും പറഞ്ഞതും ബാര്‍ കൗണ്‍സില്‍ തെളിവായി സ്വീകരിക്കുകയായിരുന്നുവെന്ന് ജോമോന്‍ പറഞ്ഞു.

ഇതിനെ തുടര്‍ന്ന് വര്‍ഗീസ് തന്നെ അപായപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും കേസിന്റെ പുതിയ അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമിക്കുന്നതായി ജോമോന്‍ കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X