രണ്ട് എഞ്ചിനിയറിംഗ് കോളേജുകള്‍ക്ക് അഫിലിയേഷന്‍
തിരുവനന്തപുരം: പുതിയതായി അനുവദിക്കപ്പെട്ട രണ്ട് എഞ്ചിനിയറിംഗ് കോളേജുകള്‍ക്ക് കേരള സര്‍വകലാശാലയുടെ അഫിലിയേഷന്‍ നല്‍കാന്‍ തീരുമാനമായി.
തിരുവനന്തപുരത്ത് പൂജപ്പുരയില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ സ്ഥാപിക്കുന്ന വനിതാ എഞ്ചിനിയറിംഗ് കോളേജിനും തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്ത് മേനംകുളത്ത് തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സ്ഥാപിക്കുന്ന സ്വകാര്യ എഞ്ചിനിയറിംഗ് കോളേജിനുമാണ് അഫിലിയേഷന്‍ നല്‍കാന്‍ തീരുമാനമായത്.
ജൂലായ് 21 ശനിയാഴ്ച ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് അഫിലിയേഷന്‍ അനുവദിച്ചത്. സിന്‍ഡിക്കേറ്റ് നിയോഗിച്ച സമിതി കോളേജുകള്‍ സന്ദര്‍ശിച്ച ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിച്ച ശേഷമാണ് അഫിലിയേഷന്‍ നല്‍കാന്‍ തീരുമാനമായത്. ഇനി അഞ്ച് എഞ്ചിനിയറിംഗ് കോളേജുകള്‍ക്ക് കൂടി അഫിലിയേഷന്‍ നല്‍കാനുണ്ട്. ഇവയുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.












Click it and Unblock the Notifications