കോഴിക്കോട്-ജിദ്ദാ വിമാനം മൂന്ന് തവണയാക്കണം
കോഴിക്കോട്: കോഴിക്കോട്-ജിദ്ദാ വിമാനം സര്‍വീസ് നടത്തുന്നത് ആഴ്ചയില്‍ മൂന്ന് തവണയാക്കാന്‍ കോഴിക്കോട് വിമാനത്താവള സമിതി വിമാനത്താവള അധികൃതരോട് ആവശ്യപ്പെട്ടു.
ഇപ്പോള്‍ കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് ആഴ്ചയില്‍ ഒരു തവണ മാത്രമേ വിമാനസര്‍വീസ് നടത്തുന്നുള്ളൂ. സര്‍വീസ് മൂന്ന് തവണയാക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഏറെ സൗകര്യമുണ്ടാവുമെന്ന് സമിതി ചൂണ്ടിക്കാട്ടി.
വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ ഈടാക്കുന്നതിനെ സമിതി വിമര്‍ശിച്ചു. റണ്‍വേ വിപുലീകരിക്കുന്ന പണി പൂര്‍ത്തിയായിട്ടും യൂസേഴ്സ് ഫീ ഈടാക്കുന്നത് ശരിയല്ല. റണ്‍വേ വിപുലീകരണ പ്രവര്‍ത്തനത്തിയായി ഹഡ്കോയില്‍ നിന്നെടുത്ത വായ്പയുടെ പലിശയടക്കാന്‍ വേണ്ടിയായിരുന്നു യൂസേഴ്സ് ഫീ ഏര്‍പ്പെടുത്തിയതെന്ന് സമിതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications