Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം വിമാനത്താവളം വഴി വ്യാജന്മാര്‍ കടക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി വ്യാജ പാസ്പോര്‍ട്ടുപയോഗിച്ച് വിദേശത്ത് കടക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി സൂചന.

എമിഗ്രേഷന്‍ വകുപ്പിലെ ചിലരുടെ ഒത്താശയോടെ വ്യാജ പാസ്പോര്‍ട്ടും വിസയും ഉപയോഗിച്ച് വിദേശത്ത് കടക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇത്തരമൊരു കേസില്‍ സ്ഥലം മാറ്റപ്പെട്ട രണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും ഒരു സബ് ഇന്‍സ്പെക്ടറും വീണ്ടും വിമാനത്താവളത്തിലേക്ക് സ്ഥലം മാറ്റം വാങ്ങിയെത്തിയിരിക്കുകയാണ്.

ഈയിടെ 40 പേര്‍ കൃത്യമായ രേഖകളില്ലാതെ സിംഗപ്പൂരിലേക്ക് തിരുവനന്തപുരത്ത് നിന്നും കടന്നിരുന്നു. ഇവര്‍ക്ക് തമിഴ്പുലികളുമായി ബന്ധമുണ്ടെന്ന് ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ പറയുന്നു. തമിഴ്പുലി ബന്ധമുണ്ടെന്ന സംശയം മൂലം ഇവരുടെ ക്ലിയറന്‍സ് ചെന്നൈയിലെ എമിഗ്രേഷന്‍ ഓഫീസ് തടഞ്ഞിരുന്നു. എന്നാല്‍ കൈക്കൂലി നല്‍കിയും ക്രമക്കേടുകള്‍ കാട്ടിയുമാണത്രെ ഇവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളം കടക്കാന്‍ കഴിഞ്ഞത്.

തിരുവനന്തപുരത്ത് നിന്നും മാലിയിലേക്കും അവിടെ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കടക്കുകയാണ് പലരുടെയും രീതി.

തിരുവനന്തപുരം നഗരത്തില്‍ താമസത്തിനെത്തിയ പല മാലിക്കാരുടെയും പാസ്പോര്‍ട്ടുകള്‍ കാണാതായ കേസുകള്‍ പല പൊലീസ് സ്റേഷനുകളിലും നിലവിലുണ്ട്. ഹോട്ടലുകാരുടെ ഒത്താശയോടെ പാസ്പോര്‍ട്ട് തട്ടിയെടുത്ത് അതില്‍ വിദഗ്ധമായി തലവെട്ടി ചേര്‍ത്താണ് പലരെയും കടത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു കേസ് വിമാനത്താവളത്തിലെ ഉത്തരേന്ത്യക്കാരനായ ഉദ്യോഗസ്ഥന്‍ പിടികൂടുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+