Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷക്കെടുതി: കേരളത്തിന് 26 കോടി

ദില്ലി: കാലവര്‍ഷക്കെടുതിമ ൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് 26 കോടി കേന്ദ്രസഹായം ലഭിക്കുമെന്ന് റവന്യൂമന്ത്രി കെ. എം. മാണി. കേന്ദ്ര ദുരിതാശ്വാസഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിക്കുകയെന്നും മാണി പറഞ്ഞു.

ജൂലായ് 21 വെള്ളിയാഴ്ച കേന്ദ്ര മന്ത്രി നിതീഷ്കുമാറിനെ നേരിട്ട് സന്ദര്‍ശിച്ച് മാണി നിവേദനം നല്കിയിരുന്നു. കേരളത്തിലെ നാശനഷ്ടങ്ങളുടെ വിശദവിവരം റിപ്പോര്‍ട്ടില്‍ വിശദമാക്കിയിരുന്നു. ഏകദേശം 500 കോടിയുടെ നഷ്ടം കേരളത്തിന് സംഭവിച്ചിട്ടുണ്ട്.

അടുത്തയാഴ്ച കേരളത്തിലേക്ക് കേന്ദ്രനിരീക്ഷകസംഘത്തെ അയക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്കിയതായും മാണി പറഞ്ഞു. അതേ സമയം കേരളത്തിന്റെ കാലവര്‍ഷക്കെടുതികളെക്കുറിച്ച് യഥാസമയം അറിയിക്കാത്തതുകൊണ്ടാണ് കേന്ദ്രസഹായം ലഭിക്കാതിരുന്നതെന്ന കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ. രാജഗോപാലിന്റെ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്നും മാണി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+