Get Updates
Get notified of breaking news, exclusive insights, and must-see stories!

മില്‍മയ്ക്ക് ഐഎസ്ഒ 9002

തിരുവനന്തപുരം: മില്‍മയുടെ തിരുവനന്തപുരം മേഖലാ യൂണിയന് ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ 9002 ലഭിച്ചു.

പാല്‍ സംസ്കരണത്തിലും കവറിലാക്കിയ പാല്‍ വിതരണത്തിലും ഗുണമേന്മ ഉറപ്പുവരുത്തുന്ന സംവിധാനം നടപ്പാക്കിയതിനാണ് ഈ അംഗീകാരം. പാല്‍ സംസ്കരണ മേഖലയില്‍ കേരളത്തില്‍ നിന്നുള്ള ഒരു കമ്പനിക്ക് ആദ്യമായാണ് ഐഎസ്ഒ 9002 അംഗീകാരം ലഭിക്കുന്നത്.

പുറത്തുനിന്നും അകത്തുനിന്നുമുള്ള ആഡിറ്റര്‍മാര്‍ തുടര്‍ന്നും സമയബന്ധിതമായി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തും. പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള തിരുവനന്തപുരം യൂണിറ്റില്‍ ഇപ്പോള്‍ ഒന്നരലക്ഷം ലിറ്ററാണ് സംഭരിക്കുന്നത്. എന്നിട്ടും ഐഎസ്ഒ 9002 നേടാനായത് തൊഴിലാളികളുടെ പൂര്‍ണമായ സഹകരണം കൊണ്ടാണെന്ന് മില്‍മ അധികൃതര്‍ ജൂലായ് 21 ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+