കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് വെബ്സൈറ്റ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉദ്്ഘാടനം ചെയ്തു.

ശ്രീചിത്തിരത്തിരുനാള്‍ ബാലരാമവര്‍മ്മയുടെ 10ാം ചരമവാര്‍ഷികദിനമായ ജൂലായ് 20 വെള്ളിയാഴ്ച കൃഷ്ണവിലാസം കൊട്ടാരത്തില്‍ കാര്‍ത്തികത്തിരുനാള്‍ ലക്ഷ്മിഭായി തമ്പുരാട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 200ല്‍ അധികം ചിത്രങ്ങളും ക്ഷേത്രത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങളും സൈറ്റില്‍ ലഭ്യമാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തിന് ക്ഷേത്രവുമായുള്ള ബന്ധം, ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍, ക്ഷേത്രത്തിന്റെ ചരിത്രം എന്നിവയും സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ശ്രീപത്മനാഭക്ഷേത്രത്തിലെ ചില വഴിപാടുകള്‍ക്കുള്ള ബുക്കിംഗ് സൈറ്റിലൂടെ നടത്താനുള്ള സംവിധാനവുമുണ്ട്. തിരുപ്പതി ക്ഷേത്രം, ശബരിമല ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ സൈറ്റ് തയാറാക്കിയ വേദിക്ക് ഇന്ത്യാ സൊസൈറ്റിയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്ത്രിന്റെയും സൈറ്റ് തയാറാക്കിയിരിക്കുന്നത്.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, ലേഖ പാര്‍വതി ഭായി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X