Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍സിസി: അമേരിക്കന്‍ വിദഗ്ധര്‍ എത്തുന്നു

തിരുവനന്തപുരം: നിരോധിക്കപ്പെട്ട മരുന്നുകളല്ല തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നല്‍കിയതെന്ന് വിശദീകരണം നല്‍കാന്‍ അമേരിക്കയില്‍ നിന്നുള്ള വിദഗ്ധര്‍ എത്തും.

ആഗസ്ത് രണ്ടിന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നെത്തുന്ന വിദഗ്ധരായ ഡോ. ഹുവാങ്ങ്, ഒസ്റന്‍ഡര്‍ എന്നിവര്‍ ആര്‍സിസിയില്‍ നല്‍കിയതായി പറയപ്പെടുന്ന മരുന്നുകളെ പറ്റി മാധ്യമപ്രവര്‍ത്തകരോടും പൊതുജനങ്ങളോടും വിശദീകരിക്കും.

എന്‍ ഡി ജി എ എന്ന മരുന്നാണ് 25 രോഗികള്‍ക്ക് നല്‍കിയതായി പറയപ്പെടുന്നത്. ഇത് അമേരിക്കയിലെ ഫെഡറല്‍ ഡ്രഗ് ഏജന്‍സി നിരോധിച്ചതായതിനാല്‍ ആര്‍സിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി സമര്‍പ്പിക്കപ്പെട്ടിരുന്നു. രോഗികളുടെയോ ബന്ധുക്കളുടെയോ അനുവാദമില്ലാതെയാണ് മരുന്ന് രോഗികളില്‍ പരീക്ഷിക്കപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.

എന്നാല്‍ എന്‍ഡിജിഎയുടെ സംയുക്തങ്ങള്‍ അടങ്ങിയ മറ്റൊരു മരുന്നാണ് നല്‍കിയതെന്നും ഇത് അമേരിക്കയില്‍ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല രോഗികളില്‍ പരീക്ഷിക്കുന്നതാണെന്നും ആര്‍സിസി അധികൃതര്‍ വിശദീകരണം നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെയും അമേരിക്കന്‍ അധികൃതരെ കൊണ്ട് വിശദീകരണം നടത്താന്‍ ആര്‍സിസി അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+