വില്‍പ്പനനികുതി വര്‍ധന ഒഴിവാക്കണം: വ്യാപാരികള്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള വില്‍പ്പന നികുതി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം പിന്‍വലിക്കണമെന്ന് വ്യാപാര വ്യവസായി ഏകോപനസമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
വില്‍പ്പന നികുതി വര്‍ധനവിലൂടെ സമാഹരിക്കാനുദ്ദേശിക്കുന്ന 90 കോടിയ്ക്ക് പകരം 300 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ജൂലായ് 20 വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ സമിതി ഭാരവാഹികള്‍ മുന്നോട്ട് വച്ചു.
അധികവില്‍പ്പന നികുതി റദ്ദാക്കുക, വില്‍പ്പനനികുതി ഉദ്യോഗസ്ഥര്‍ വ്യാപാരികളെ പീഡിപ്പിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിച്ചു












Click it and Unblock the Notifications