കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹ്യസാമ്പത്തിക സവിശേഷതകളെ കുറിച്ച് പഠിക്കാന്‍ അമേരിക്കന്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തി.

ഓഹിയോയിലെ ക്ലെവ്ലാന്‍ഡ് സര്‍വകലാശാലയിലെയും ന്യൂയോര്‍ക്കിലെ പ്ലാറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികളാണ് പഠനത്തിനെത്തിയിട്ടുള്ളത്. ജൂലായ് 20 വെള്ളിയാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട് വിദ്യാര്‍ത്ഥികള്‍ കുടുംബശ്രീ, ജനകീയാസൂത്രണം എന്നിവ ഉള്‍പ്പടെ വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി.

പാഠ്യപദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ജനങ്ങളെ അറിയുക എന്ന പരിപാടിക്കായാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. ക്ലെവ്ലാന്‍ഡ് സര്‍വകലാശാലയിലെ അധ്യാപകനും തിരുവനന്തപുരം സ്വദേശിയുമായ ഡോ. മുരളി നായരാണ് വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കാന്‍ മുന്‍കൈയെടുത്തത്.

തദ്ദേശവാസികളുമായി ഇടപഴകി അവരുടെ സംസ്കാരത്തെ അടുത്തറിയുകയാണ് ലക്ഷ്യം. ഇതിനായി കേരളത്തിലെ വീടുകളില്‍ രണ്ട് ദിവസം വിദ്യാര്‍ത്ഥികള്‍ തങ്ങും. സ്കൂളുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയും ഗ്രാമസന്ദര്‍ശനവും 21 അംഗ വിദ്യാര്‍ത്ഥി സംഘത്തിന്റെ പരിപാടികളില്‍ പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X