വിമാനത്താവളത്തില്‍ പ്രീപെയ്ഡ് ടാക്സി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രീ പെയ്ഡ് ടാക്സികള്‍ ആരംഭിക്കാനും ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനമായി.
ആഗസ്ത് ആദ്യവാരം മുതലായിരിക്കും ഇത്. വിമാനത്താവളത്തിലെ ഡ്രൈവര്‍മാര്‍ക്ക് വെള്ള നിറത്തിലുള്ള യൂണിഫോം നിര്‍ബന്ധമാക്കും. പൊലസായിരിക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കുക.
വിനോദസഞ്ചാരവകുപ്പാണ് വിമാനത്താവളത്തില്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച പ്രീ പെയ്ഡ് ടാക്സി കൗണ്ടര്‍ തുറക്കുന്നത്. ഇവിടെ ദൂരമനുസരിച്ചുള്ള നിരക്ക് പ്രദര്‍ശിപ്പിക്കും. വാടക സംബന്ധിച്ച് ഡ്രൈവേഴ്സ് യൂണിയനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വിമാനത്താവളങ്ങളിലെ ടാക്സി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് കളക്ടര്‍ ജ്യോതിലാല്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്.
കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങളിലെ ടാക്സി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതാത് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിവിധ പ്രവാസി സംഘടനകളും വിമാനക്കമ്പനികളും വിമാനത്താവളങ്ങളിലെ ടാക്സി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications