സ്വകാര്യമേഖലയില്‍ മെഡി-എഞ്ചി. കോളജുകള്‍ തുടങ്ങും
തിരുവനന്തപുരം: സ്വകാര്യമേഖലയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളജുകള്‍ തുടങ്ങാന്‍ യുഡിഎഫ് ഉന്നതാധികാര സമിതി തീരുമാനമെടുത്തു. എംബിഎ, എംസിഎ കോഴ്സുകളും സ്വകാര്യ മേഖലയില്‍ തുടങ്ങും. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇവ ആരംഭിക്കാനാണ് തീരുമാനം.
ജൂലായ് 20 വെള്ളിയാഴ്ച ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മുന്നണി കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. സ്വാശ്രയസ്ഥാപനങ്ങളായി തുടങ്ങുന്ന ഇവയില്‍ നിശ്ചിത ശതമാനം മെറിറ്റ് വിഭാഗത്തിനായി നീക്കിവെക്കും.
എഐസിടിഇ അനുമതി നല്‍കിയ 12 എഞ്ചിനീയറിംഗ് കോളജുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എംജി, കേരള സര്‍വകലാശാലകള്‍ ഈ കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാന്‍ സമ്മതിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിയനുസരിച്ച് പ്ലസ് ടു ക്ലാസുകളില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും.
യുഡിഎഫ് വിദ്യാഭ്യാസ ഉപസമിതിയുടെ റിപ്പോര്‍ട്ട് ഉന്നതാധികാര സമിതി യോഗം അംഗീകരിച്ചതായി ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications