Get Updates
Get notified of breaking news, exclusive insights, and must-see stories!

കിണറിടിച്ചില്‍: ഭൂചലനവുമായി ബന്ധമുണ്ടാകാമെന്ന്

കോഴിക്കോട്: കിണറുകള്‍ അപ്രത്യക്ഷമാകുന്ന പ്രതിഭാസത്തിന് ഭൂചലനവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കിണറുകള്‍ തകരുന്നത് അടുത്ത കാലത്തുണ്ടായ ഭൂചലനം മൂലമാവാനിടയുണ്ടെന്ന് സംസ്ഥാന മൈനിംഗ് ആന്റ് ജിയോളഡി ഡയറക്ടര്‍ അഭിപ്രായപ്പെട്ടത് ഈ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഭൂമിയ്ക്കടിയിലെ ജലത്തിന്റെ മര്‍ദത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളാവം ഈ പ്രതിഭാസത്തിന് കാരണമെന്ന് ഭൂഗര്‍ഭ ജലവകുപ്പിന്റ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഭൂചലനത്തോട് അനുബന്ധിച്ച് കണ്ടിരുന്ന കിണറുകളിലെ തിരയിളക്കത്തിന് സമാനമാവാം ഈ പ്രതിഭാസമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂചലനവുമായി കിണറുകള്‍ ഇടിയുന്നതിന് ബന്ധമുണ്ടോയെന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സ്മീസ്മോഗ്രാഫ് ഉപയോഗിച്ചുള്ള പഠനം ആവശ്യമാണ്. ഇത് ഇതുവരെ നടത്തിയിട്ടില്ല.

കിണറുകള്‍ ഇടിയുന്നതിനെ കുറിച്ച് സംസ്ഥാന ഭൂഗര്‍ഭ ജലവകുപ്പ് സീനിയര്‍ ഹൈഡ്രോളജിസ്റ് കെ.വി.മോഹന്റെ നേതൃത്വത്തില്‍ പാവങ്ങാട് കേന്ദ്രീകരിച്ച് പഠനം നടത്തിവരികയാണ്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഭൂഗര്‍ഭ ജലവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+