അമര്‍നാഥ് യാത്ര പുനരാരംഭിച്ചു
ശ്രീനഗര്‍: തീവ്രവാദികളുടെ ആക്രമണം മൂലം നിര്‍ത്തിവച്ചിരുന്ന അമര്‍നാഥ് യാത്ര വീണ്ടും തുടങ്ങി. ജൂലായ് 22 ഞായറാഴ്ച രാവിലെ അഞ്ച് മണിക്കാണ് അമര്‍നാഥ് തീര്‍ത്ഥാടകരെ വീണ്ടും യാത്ര പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്.
ശനിയാഴ്ച തീവ്രവാദികള്‍ നടത്തിയ ശക്തിയേറിയ രണ്ട് ബോംബ് സ്ഫോടനങ്ങളിലായി 12 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീര്‍ത്ഥാടനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ശേഷനാഗിനടുത്ത് വച്ചായിരുന്നു രണ്ട് സ്ഫോടനങ്ങളും നടന്നത്.
ഇതിനിടെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കാന്‍ രണ്ടംഗ കേന്ദ്രസംഘം അമര്‍നാഥിലെത്തി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ.ഡി. സ്വാമിയും ജമ്മുകശ്മീര്‍ പ്രശ്നങ്ങള്‍ക്കുള്ള പ്രത്യേക ആഭ്യന്തര സെക്രട്ടറി എ.കെ. ഭണ്ഡാരി എന്നിവരാണ് ഞായറാഴ്ച സംഭവസ്ഥലത്തെത്തിയത്.
ഈ സംഘം ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയ്ക്ക് തിങ്കളാഴ്ചയോടെ വിശദമായ റിപ്പോര്‍ട്ട് നല്കും.












Click it and Unblock the Notifications