മെഡിക്കല്‍ കോളജില്‍ ന്യൂറോളജി ഐസി യൂണിറ്റ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോളജി ഐസി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനാണ് ഐസി യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
പക്ഷാഘാതം മൂലം കഷ്ടപ്പെടേണ്ടിവരുന്ന പാവപ്പെട്ട രോഗികള്‍ക്ക് അനുഗ്രഹമാവും ന്യൂറോളജി ഐസി യൂണിറ്റ്. പക്ഷാഘാതം പിടിപെട്ട് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ ഇപ്പോള്‍ ജനറല്‍ വാര്‍ഡില്‍ തന്നെ കിടത്തിയാണ് ചികിത്സ നല്‍കുന്നത്. ഇതമൂലം വേണ്ടത്ര ശുശ്രൂഷ കിട്ടാതെ പോകുന്ന രോഗികള്‍ക്ക് ഐസി യൂണിറ്റ് ഏറെ പ്രയോജനപ്പെടും.
നാല് കിടക്കകളാണ് ഇപ്പോള്‍ ഐസി യൂണിറ്റിലുള്ളത്. പക്ഷാഘാതം ബാധിച്ച് എത്തുന്നവര്‍ക്കായിരിക്കും ആദ്യപരിഗണന.












Click it and Unblock the Notifications