പാക്കിസ്ഥാന്‍ സന്ദര്‍ശനം: ഔപചാരികക്ഷണം അടുത്തയാഴ്ച
ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയിയെ അടുത്തയാഴ്ച ഔപചാരികമായി ക്ഷണിക്കും. ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ വഴി പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് വാജ്പേയിക്ക് ക്ഷണകത്ത് കൈമാറും.
ഈ വര്‍ഷം അവസാനത്തോടെയായിരിക്കും സന്ദര്‍ശനം. ഇസ്ലാമബാദിലോ മുരീ ഹില്ലിലോ വെച്ചായിരിക്കും വാജ്പേയി-മുഷാറഫ് ചര്‍ച്ച. കത്തിന്റെ ഉള്ളടക്കത്തിന് അന്തിമരൂപം നല്‍കിക്കഴിഞ്ഞുവെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ ആഗ്ര ഉച്ചകോടിയ്ക്കിടെ ചര്‍ച്ചാവേളയില്‍ മുഷാറഫ് വാജ്പേയിയെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചിരുന്നു. വാജ്പേയി ക്ഷണം സ്വീകരിക്കുകയും ചെയ്തു. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സന്ദര്‍ശനത്തിനായുള്ള ക്ഷണം അടുത്തുതന്നെയുണ്ടാവുമെന്ന് മുഷാറഫ് അറിയിച്ചിരുന്നു.
ഇന്ത്യന്‍ വിദേകാര്യമന്ത്രി ജസ്വന്ത്സിംഗിനെ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍ നേരത്തെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരുന്നു.












Click it and Unblock the Notifications