അജിത്സിംഗ് കൃഷിമന്ത്രി
ദില്ലി: രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത്സിംഗ് കേന്ദ്രക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൃഷിവകുപ്പാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.
ജൂലായ് 22 ഞായറാഴ്ച രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ അജിത്സിംഗിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി എ.ബി.വാജ്പേയി, ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മുന്‍പ്രധാനമന്ത്രി ചരണ്‍സിംഗിന്റെ മകനാണ് അജിത്സിംഗ്. വി.പി.സിംഗ് മന്ത്രിസഭയില്‍ വ്യവസായമന്ത്രിയും നരസിംഹറാവു മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയുമായിരുന്നു അദ്ദേഹം.
അമേരിക്കയില്‍ 17 വര്‍ഷം കമ്പ്യൂട്ടര്‍ വ്യവസായരംഗത്ത് പ്രവര്‍ത്തിച്ചതിനു ശേഷമാണ് അജിത്സിംഗ് രാഷ്ട്രീയത്തിലിറങ്ങിയത്.












Click it and Unblock the Notifications