കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ 20 പേരെ കൂട്ടക്കൊല ചെയ്തു

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോദ ജില്ലയില്‍ ജൂലായ് 21 ശനിയാഴ്ച രാത്രി 20പേരെ തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തു. 15 പേരെ വീടുകളില്‍ കയറി വെടിവെച്ച് കൊല്ലുകയും അഞ്ചു പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയുമാണ് ചെയ്തത്.

ഛിര്‍ജി ഗ്രാമത്തില്‍ രാത്രിയില്‍ വീടുകളില്‍ കയറി ഗ്രാമീണരെ വെടിവെച്ചുകൊല്ലുകയായിരുന്നു. ദോദ് ജില്ലയിലെ ഛാതു പ്രദേശത്ത് അഞ്ചു പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്തു. തീവ്രവാദികളെ ചെറുക്കാനായി സംസ്ഥാന സര്‍ക്കാര്‍ പരിശീലനം നല്‍കിയ ഗ്രാമപ്രതിരോധ സമിതിയിലെ അഞ്ച് പേരെയാണ് തട്ടിക്കൊട്ടുപോയി കൊന്നത്.

അഞ്ചു പേര്‍ക്ക് ഗുരുതമായ പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെല്ലാം ഹിന്ദുമതത്തില്‍ പെട്ടവരാണ്.

കൂട്ടക്കൊലയുടെ ഉത്തരവാദിത്തം തീവ്രവാദി സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. കൂട്ടക്കൊലയ്ക്കു പുറമെ വ്യത്യസ്തസംഭവങ്ങളിലായി കശ്മീരില്‍ അഞ്ച് പേര്‍ കൂടി കൊല്ലപ്പെടുകയുണ്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X