കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ എംഎല്‍എയുടെ വീടിന് തീവെച്ചു

  • By Staff
Google Oneindia Malayalam News

ഇംഫാല്‍: ഇംഫാലില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ബിജെപി നേതാവിന്റെ വീടിന് അക്രമാസക്തമായ ജനക്കൂട്ടം തീവെച്ചു. ജൂലായ് 23 തിങ്കളാഴ്ചയാണ് ഗോവിന്ദാസ് കൊന്തൗജത്തിന്റെ വീടിന് തീവെച്ചത്.

നാഗാ വെടിനിര്‍ത്തല്‍ നീട്ടിയതില്‍ പ്രതിഷേധിച്ച് നടന്നുവരുന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഈ സംഭവവും നടന്നത്. മുന്‍മുഖ്യമന്ത്രിയും ബിജെപി എംഎല്‍എയുമായ ആര്‍.കെ.ദൊരേന്ദ്രസിംഗിന്റെ വസതിക്കു നേരെ ഞായറാഴ്ച രാത്രിയില്‍ അക്രമം നടന്നിരുന്നു.

ഇരുന്നൂറോളം പേര്‍ വരുന്ന ജനക്കൂട്ടമാണ് ഗോവിന്ദാസ് കൊന്തൗജത്തിന്റെ വീടിന് തീവെച്ചത്. ഇംഫാല്‍ വിമാനത്താവളത്തിനടുത്തുള്ള കൊന്തൗജത്തിന്റെ വീടിന്റെ പരിസരത്ത് 200 ഓളം പേര്‍ രാവിലെ തടിച്ചുകൂടിയിരുന്നു. ഇവര്‍ പൊടുന്നനെ വീട്ടിലേക്ക് ഇരച്ചുകയറി വീടിന് തീകൊളുത്തുകയായിരുന്നു.

തീവെപ്പ് നടക്കുന്നതിന് മുമ്പ് മയക്കുമരുന്നിന് അടിമകളായവര്‍ ഉപയോഗിക്കുന്ന ഗുളികകള്‍ ഗോവിന്ദാസിന്റെ വീട്ടില്‍ അവിടെയുണ്ടായിരുന്നവര്‍ കണ്ടെത്തി. ഗോവിന്ദയുടെ സഹോദരന്‍ ഒരു മരുന്ന് കമ്പനിയുടെ ഏജന്റാണെന്ന് കുടുംബവൃത്തങ്ങള്‍ പറയുന്നു. ആരാണ് ഇത് വീട്ടില്‍ കൊണ്ടിട്ടതെന്ന് വ്യക്തമല്ലെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ നാഗാകലാപകാരികളുമായുള്ള വെടിനിര്‍ത്തല്‍ നീട്ടിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിയൂണിയനുകളുടെ സംയുക്തസമിതിയായ യുണൈറ്റഡ് കമ്മിറ്റി ഓഫ് മണിപ്പൂര്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ബന്ദ് ഏറെക്കുറെ പൂര്‍ണ്ണമാണ്. അക്രമം ഭയന്ന് കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X