ഒറീസ്സാവെള്ളപ്പൊക്കം: 60 ലക്ഷം പേരെ ബാധിച്ചു
ഭുവനേശ്വര്‍: ഒറീസ്സയിലെ വെള്ളപ്പൊക്കം 60 ലക്ഷം പേരെ ബാധിച്ചതായി റിപ്പോര്‍ട്ട്. 59 പേര്‍ മരിച്ചു. ഏകദേശം 12 ലക്ഷം പേര്‍ ഇപ്പോഴും ഒറ്റപ്പെട്ട് കഴിയുകയാണ്. മഹാനദിയില്‍ നിന്നും ഇപ്പോഴും വെള്ളം കവിഞ്ഞൊഴുകുകയാണ്.
ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ കഴിയാതെ സര്‍ക്കാര്‍ വിഷമിക്കുകയാണ്. ഹെലികോപ്റ്ററില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിലും അത് വേണ്ടത്ര ഫലപ്രദമാകുന്നില്ല. ഹെലികോപ്റ്ററില്‍ നിന്ന് വലിച്ചെറിയുന്ന ഭക്ഷണമടങ്ങിയ ചാക്കുകള്‍ പലതും വെള്ളത്തില്‍ മുങ്ങിത്താഴുന്നതിനാല്‍ ജനങ്ങളിലേക്കെത്തുന്നില്ല.
ഏകദേശം അഞ്ച് ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചു. വീണ്ടും വെള്ളം കവിഞ്ഞൊഴുകിയതുമൂലം രണ്ടു ലക്ഷം ഹെക്ടര്‍ കൃഷി കൂടി നശിക്കാവുന്ന നിലയിലാണ്. കഴിഞ്ഞ ആഴ്ച എട്ട് ജില്ലകളെയാണ് വെള്ളം വന്നു മൂടിക്കളഞ്ഞത്. നദികള്‍ ഇപ്പോഴും അപകടനില കവിഞ്ഞ് ഒഴുകുകയാണ്.












Click it and Unblock the Notifications