Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറീസയില്‍ കോളറ പടരുന്നു

ഭുവനേശ്വര്‍: വെള്ളപ്പൊക്കക്കെടുതികളാല്‍ നട്ടംതിരിയുന്ന ഒറീസയില്‍ കോളറാബാധ പടരുന്നതായി സംശയിക്കുന്നു. ഒറീസയുടെ വിവിധ ഭാഗങ്ങളിലായി തിങ്കളാഴ്ച എട്ടുപേര്‍ കോളറ ബാധിച്ച് മരിച്ചതായി പറയപ്പെടുന്നു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 70 ആയി.

രണ്ടു ലക്ഷത്തിലധികം പേര്‍ ഇപ്പോഴും ഒറ്റപ്പെട്ട് കഴിയുകയാണ്. പുരി, ജജ്പുര്‍, കട്ടക്ക്, ജഗത്സിംഗ്പുര്‍, കേന്ദെരപാര എന്നീ ജില്ലകളിലെ ജനങ്ങളാണ് ഏറ്റവും കൂടുതല്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നത്. ഏകദേശം 80 ലക്ഷം പേര്‍ വെള്ളപ്പൊക്കത്തിന്റെ കെടുതികളനുഭവിക്കുന്നു.

അതിസാരവും മഞ്ഞപ്പിത്തവും പടര്‍ന്നുപിടിക്കുമെന്ന ഭീതിയിലാണ് ഇവിടുത്തെ ആരോഗ്യരക്ഷാപ്രവര്‍ത്തകര്‍. വെള്ളപ്പൊക്കക്കെടുതികളനുഭവിക്കുന്നവര്‍ക്ക് കൃത്യമായി ഭക്ഷണമെത്തിക്കാനും അധികൃതര്‍ക്ക് കഴിയുന്നില്ല. ഹെലികോപ്റ്ററില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും അത് ലക്ഷ്യസ്ഥാനത്തെത്തുന്നില്ലെന്ന് പരാതിയുണ്ട്. പ്രതിസന്ധിയെ മറികടക്കാന്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും ഒറീസ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+