പാര്‍ലമെന്റ് സമ്മേളനം തുടങ്ങി
ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം തുടങ്ങി. ജൂലായ് 23 തിങ്കളാഴ്ച നേപ്പാളിലെ അന്തരിച്ച ബീരേന്ദ്ര രാജാവിന് അനുശോചനം രേഖപ്പെടുത്തി ഇരുസഭകളും പിരിയും.
സര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ 49 ബില്ലുകള്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ലോക്പാല്‍ ബില്‍, കണ്‍വെര്‍ജന്‍സ് ബില്‍, വനിതാബില്‍ തുടങ്ങിയവയാണ് ചര്‍ച്ചയ്ക്ക് വരുന്ന ബില്ലുകളില്‍ പ്രധാനപ്പെട്ടവ. ആഗ്ര ഉച്ചകോടി, മണിപ്പൂരിലെ രാഷ്ട്രപതി ഭരണം, തമിഴ്നാട് ഗവര്‍ണറെ മാറ്റിയ നടപടി, തെഹല്‍ക്ക വിവാദം, യുടിഐ കുംഭകോണം തുടങ്ങിയ പ്രശ്നങ്ങളുടെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരിക്കും പ്രതിപക്ഷം ശ്രമിക്കുക.
ജൂലായ് 24 ചൊവാഴ്ച ചോദ്യോത്തരവേളയ്ക്കു ശേഷം ആഗ്ര ഉച്ചകോടിയെപ്പറ്റി പ്രധാനമന്ത്രി വാജ്പേയി സഭയില്‍ പ്രസ്താവന നടത്താനിരിക്കുകയാണ്. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം സഭയില്‍ കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷനേതാവ് സോണിയാഗാന്ധി വിവിധ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications