25ന് പണിമുടക്ക്; ജനജീവിതം ദുരിതത്തിലാകും
ദില്ലി: ജൂലായ് 25 ബുധനാഴ്ച കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ നടത്താനിരിക്കുന്ന ദേശീയ പണിമുടക്ക് ജനജീവിതത്തെ ദുരിതത്തിലാഴ്ത്തും. എല്ലാ മേഖലയില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുള്ളതിനാല്‍ പണിമുടക്ക് ബന്ദിന്റെ പ്രതീതിയായിരിക്കും ജനിപ്പിക്കുക.
ഏതാണ്ട് ഒരു കോടി കേന്ദ്ര-സംസ്ഥാന ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുക. അധ്യാപകരും പണിമുടക്കില്‍ അണിചേരുന്നതോടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുമെന്ന് ഏതാണ്ടുറപ്പായി.
സ്വകാര്യവല്‍ക്കരണത്തിനും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതിനും എതിരെയാണ് ജീവനക്കാര്‍ പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്. രാജ്യം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ പണിമുടക്കായിരിക്കും ബുധനാഴ്ചത്തേതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്സും ഓള്‍ ഇന്ത്യാ സ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷനും സംയുക്തപ്രസ്താവനയില്‍ അവകാശപ്പെട്ടു.
പണിമുടക്കിന് രാജ്യവ്യാപകമായി ലഭിച്ചിട്ടുള്ള പിന്തുണ കേന്ദ്രസര്‍ക്കാരിന് ഒരു മുന്നറിയിപ്പായിരിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. രാജ്യത്തെ സാമ്രാജ്യത്വ താല്പര്യമുള്ള ബഹുരാഷ്ട്രകുത്തകകള്‍ക്ക് അടിയറ വെക്കുകയാണ് ആഗോളവല്‍ക്കരണത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications