കോഴിക്കോട്ട് റോഡപകടത്തില്‍ രണ്ട് മരണം
കോഴിക്കോട്: നടുവണ്ണൂരില്‍ വാഹനാപകടത്തില്‍ ഒരു സ്ത്രീയടക്കം രണ്ടു പേര്‍ മരിച്ചു. ഓട്ടോറിക്ഷയും സ്വകാര്യബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഓട്ടോറിക്ഷാ ഡ്രൈവറായ ഷംസുദ്ദീനും (25) യാത്രക്കാരി ഖദീജയും (55) ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരില്‍ മൂന്ന് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഉള്‍പ്പെടുന്നു.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications