കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ അടിയന്തിരപ്രമേയം പാസാക്കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടാന്‍ വേണ്ട തുക കേരളത്തിന് അടിയന്തിരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ ഏകകണ്ഠമായി അടിയന്തിരപ്രമേയം പാസാക്കി. ഇ.എം.അഗസ്തിയാണ് പ്രമേയം അവതരിപ്പിച്ചത്.

കാലവര്‍ഷക്കെടുതി നേരിടാന്‍ കഴിയാവുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ.എം.മാണി വിശദീകരിച്ചു. 551 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്ന് കേന്ദ്രത്തെ ബോധിപ്പിച്ചെങ്കിലും 26 കോടി മാത്രമേ അടിയന്തിരസഹായമായി അനുവദിച്ചിട്ടുള്ളൂവെന്ന് മാണി പറഞ്ഞു.

കാലവര്‍ഷക്കെടുതിയില്‍ 107 പേരാണ് മരിച്ചത്. 94 പേര്‍ക്ക് പരിക്കേറ്റു. 1392 വീടുകള്‍ പൂര്‍ണമായും 19757 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അടിയന്തിര ദുരിതാശ്വാസമെന്ന നിലയില്‍ 42 കോടി രൂപ ജില്ലാ കളക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.

കെ.സി.വേണുഗോപാല്‍. സി.ടി.അഹമ്മദലി. മാലേത്ത് സരളാദേവി, പി.സി.ജോര്‍ജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X