Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിറയും പുത്തരിയും

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടന്ന നിറയും പുത്തരിയും ചടങ്ങില്‍ പങ്കെടുക്കാന്‍ വമ്പിച്ച ജനത്തിരക്ക്.

ജൂലായ് 23 തിങ്കളാഴ്ച രാവിലെ 6. 17നും 7. 50നു ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ മേല്‍ശാന്തി എന്‍. നീലകണ്ഠന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് നിറയും പുത്തരിയും നടന്നത്. മുത്തുക്കുട, നാദസ്വരം, വാദ്യഘോഷങ്ങള്‍ തുടങ്ങിയവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന നിറകതിര്‍ മണ്ഡപത്തില്‍ വച്ച് മേല്‍ശാന്തി സ്വീകരിച്ചു.

തുടര്‍ന്ന് പൂജാവിധികള്‍ക്ക് ശേഷം പ്രദക്ഷിണം വയ്ക്കുമ്പോള്‍ നൂറുകണക്കിന് ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും 'ആറ്റുകാലമ്മേ..' എന്ന പ്രാര്‍ത്ഥനാ മന്ത്രം മുഴങ്ങി. ആചാരവിധികളോടെ നമസ്ക്കാരമണ്ഡപത്തില്‍ വച്ച നിറകതിര്‍ പിന്നീട് ദേവിക്ക് സമര്‍പ്പിച്ചു.

നിറകതിര്‍ വീടുകളില്‍ സൂക്ഷിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. നിറയും പുത്തരിയും ഒരുമിച്ച് വരുന്നത് അപൂര്‍വമായതിനാലാണ് ഇത്രയും ഭക്തര്‍ എത്തിച്ചേര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+