Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്സൈസ് വകുപ്പിലെ ആയുധങ്ങള്‍ ഉപയോഗിക്കുന്നില്ല

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടി 40 ലക്ഷം ചെലവഴിച്ച് വാങ്ങിയ നൂറോളം റൈഫിളുകള്‍ ഉപയോഗിക്കാതെ കിടക്കുകയാണെന്ന് എക്സൈസ് മന്ത്രി കെ.ശങ്കരനാരായണന്‍ നിയമസഭയെ അറിയിച്ചു.

എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനം ലഭിക്കാത്തതുകൊണ്ടാണ് ആയുധങ്ങള്‍ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിവരികയാണെന്നും അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാജമദ്യമാഫിയയെ നേരിടാന്‍ 1996ലാണ് എക്സൈസ് വകുപ്പ് ആയുധങ്ങള്‍ വാങ്ങിയത്. വന്‍ആയുധസന്നാഹങ്ങളുമായി മദ്യം കടത്തുന്ന മാഫിയയെ നേരിടാന്‍ ലാത്തി മാത്രം കൈയിലുള്ള എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക ് പരിമിതികളുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് എക്സൈസ് വകുപ്പ് 40 ലക്ഷം ചെലവഴിച്ച് ആയുധങ്ങള്‍ വാങ്ങിയത്.

ജനങ്ങള്‍ വ്യാജമദ്യം കഴിക്കുന്നത് നിര്‍ത്താതെ വ്യാജമദ്യവില്പന പൂര്‍ണായും തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+