വ്യാജവിസ: ആറ് പേര്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ വ്യാജവിസയുപയോഗിച്ച് കടക്കാന്‍ ശ്രമിച്ച ആറ് പേര്‍ പിടിയിലായി.
തിരുവനന്തപുരത്ത് നിന്നും മാലിയിലേക്കും അവിടെ നിന്നും കാനഡയിലേക്കും കടക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. പിടിയിലായവരില്‍ നാല് പേര്‍ സ്ത്രീകളാണ്. ദില്ലിയിലുള്ള ഇന്ദിരാ ദിവാ (46), നേഘ (19), സുശാന്ത് (10), ഷറഫ് (15), അപുര്‍പജ, അഹമ്മദാബാദുകാരായ മേഘമ്മാള്‍, ഹരിബ എന്നിവരാണ് ജൂലായ് 22 ഞായറാഴ്ച പിടിയിലായത്.
എമിഗ്രേഷന്‍ അധികൃതരുടെ കണ്ണ്വെട്ടിച്ച് ജൂലായ് 17ന് ഇവര്‍ തിരുവനന്തപുരം വിമാനത്താവളം വഴി മാലിയിലെത്തിയിരുന്നു. മാലി അധികൃതര്‍ക്ക് സംശയമുണ്ടായതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ശേഷം ഇവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. എമിഗ്രേഷന്‍ അധികൃതര്‍ ഇവരെ വലിയതുറ പൊലീസിന് കൈമാറിയിട്ടുണ്ട്.
ചില ട്രാവല്‍ ഏജന്റുമാരുടെയും എമിഗ്രേഷന്‍ അധികൃതരുടെയും ഒത്താശയോടെയാണ് ഇവര്‍ തിരുവനന്തപുരം വഴി കടന്നതെന്ന് സംശയിക്കപ്പെടുന്നു.












Click it and Unblock the Notifications