ഹജ്ജ് വിമാനം: ദില്ലയില്‍ കൂടുതല്‍ ചര്‍ച്ച
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് വിമാനസര്‍വീസ് നടത്തുന്നത് സംബന്ധിച്ച് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അടുത്തയാഴ്ച ദില്ലയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.
ഹജ്ജ് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന വിവിധ മുസ്ലിം സംഘടനകളുടെ യോഗത്തില്‍ സംസാരിക്കവെ മന്ത്രി തന്നെയാണ് ഇക്കാര്യമറിയിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കുഞ്ഞാലിക്കുട്ടി.
ഹജ്ജ് യാത്രക്ക് മൂന്ന് മാസം മുമ്പ് ഹജ്ജ് ഹൗസില്‍ താത്കാലിക ഹജ്ജ് ഓഫീസ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഹജ്ജ് യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തിലറിയാന്‍ കമ്പ്യൂട്ടറൈസ്ഡ് സംവിധംന നിലവില്‍ വരും. ഒരു പ്രത്യേക നമ്പര്‍ ഡയല്‍ ചെയ്താല്‍ ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കുന്ന സംവിധാനമായിരിക്കും ഇത്.
തീര്‍ഥാടകര്‍ക്കുള്ള പരിശീലന ക്യാമ്പില്‍ ഹജ്ജ് കമ്മിറ്റി തയ്യാറാക്കിയ വീഡിയോചിത്രം പ്രദര്‍ശിപ്പിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി നല്‍കുന്ന സ്യൂട്ട്കേസ് മാത്രമേ ഇത്തവണ തീര്‍ഥാടകര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
ഡിസംബറോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാത്രിയില്‍ വിമാനം ലാന്റ് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചിട്ടുണ്ടെന്ന് ഹജ്ജ് കമ്മിറ്റി സെക്രട്ടറി കൂടിയായ കളക്ടര്‍ ബിശ്വനാഥ് സിന്‍ഹ യോഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications