കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മട്ടാഞ്ചേരി മദ്യദുരന്തം: പ്രതികള്‍ക്ക് കഠിനതടവ്

  • By Staff
Google Oneindia Malayalam News

കൊച്ചി: മട്ടാഞ്ചേരി മദ്യദുരന്ത കേസില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ച് പേരെ 10 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. 74കാരിയായ മറ്റൊരു സ്ത്രീയെ ഏഴ് വര്‍ഷത്തെ കഠിനതടവിനും ശിക്ഷിച്ചിട്ടുണ്ട്. ജൂലായ് 23 തിങ്കളാഴ്ച എറണാകുളം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ. ഹരിപ്രസാദാണ് വിധിന്യായം വായിച്ചത്.

ഒന്നാം പ്രതി ജീന, രണ്ടാം പ്രതി ജീനയുടെ അമ്മ കാര്‍മിലി, ഏഴാം പ്രതി റാഫേല്‍, 12-ാം പ്രതി അക്കു എന്ന ആന്റണി, 13-ാം പ്രതി തുര്‍ക്കി ഹനീഫ, 16-ാം പ്രതി കൊച്ചുകുറുപ്പ് എന്ന ബാലന്‍ എന്നിവരെയാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. കാര്‍മിലിയുടെ പ്രായാധിക്യം കണക്കിലെടുത്താണ് ശിക്ഷയില്‍ ഇളവ് നല്‍കിയത്.

മദ്യദുരന്തത്തിലെ കുറ്റവാളികള്‍ക്കെതിരെയുള്ള ശിക്ഷാവിധി കേള്‍ക്കാന്‍ കോടതി പരിസരത്ത് വന്‍ പുരുഷാരം തന്നെ തടിച്ചുകൂടിയിരുന്നു.

മട്ടാഞ്ചേരിയില്‍ 1995 ഒക്ടോബര്‍ 20ന് നടന്ന മദ്യദുരന്തത്തില്‍ 14 പേര്‍ മരിച്ചിരുന്നു. 24 പേര്‍ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. ചാരായത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ ചേര്‍ത്ത് ജീനയും അമ്മ കാര്‍മിലിയും വ്യാജച്ചാരായം വിറ്റു എന്നാണ് കേസ്.

കേസില്‍ 16 പേരെയാണ് പ്രതികളാക്കിയിരുന്നത്. ശിക്ഷിക്കപ്പെട്ട ആറു പേരും പ്രതികളാണെന്ന് ജൂലായ് 19ന് കോടതി കണ്ടെത്തിയിരുന്നു. ചാരായഷാപ്പിലെ നാല് ജോലിക്കാര്‍ പിന്നീട് മരിച്ചു. നാലു പേരെ വെറുതെ വിട്ടു. മൂന്നും നാലും പ്രതികളെ ഇനിയും കണ്ടെത്താനുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X