ആന്ധ്രയില്‍ നിന്ന് കേരളത്തില്‍ കരിമീന്‍
തിരുവനന്തപുരം: കേരളത്തിന്റെ പല പട്ടണങ്ങളിലും ആന്ധ്രയില്‍നിന്ന് കരിമീന്‍ എത്തുന്നു. ഇത് കേരളത്തിലെ കരിമീനിന്റെ വിലയിടിച്ചിരിക്കുകയാണ്. ആന്ധ്രയില്‍ നിന്ന് മാത്രമല്ല ഒറീസയില്‍ നിന്നും കേരളത്തില്‍ കരിമീന്‍ വരുന്നുണ്ട്. മറുനാടന്‍ കരിമീനിന് വില കുറവാണെന്നത് കേരളത്തിലെ കച്ചവടക്കാരെ വിഷമത്തിലാക്കിയിരിക്കയാണ്. നാടന്‍ കരിമീനിന് 100 രൂപ വരെ വാങ്ങുമ്പോള്‍ മറുനാടന്‍ കരിമീനിന് 70 രൂപയേയുള്ളു.
ഈ കരിമീനുകള്‍ കണ്ടാല്‍ തിരിച്ചറിയാനാവില്ല. നാടന്‍ കരിമീനിന് ചെലവ് കുറഞ്ഞപ്പോള്‍ വില 80 രൂപ ആക്കിയെങ്കിലും കച്ചവടം വിഷമമാണെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്.
മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് ലോറികളിലാണ് കരിമീന്‍ എത്തുന്നത്. തുടക്കത്തില്‍ ഇത് തീവണ്ടിയിലായിരുന്നു. കോട്ടയം, എറണാകുളം, എന്നിവിടങ്ങളിലാണ് ആദ്യം മറുനാടന്‍ കരിമീന്‍ എത്തിതുടങ്ങിയത്. ഇപ്പോള്‍ അത് മറ്റ് പട്ടണങ്ങളിലും ആയിതുടങ്ങി. മറുനാടന്‍ കരിമീനിന് രുചിവ്യത്യാസമുണ്ടെങ്കിലും വിലകുറവുള്ളതുകൊണ്ട് ആവശ്യക്കാരുണ്ട്.












Click it and Unblock the Notifications