മദ്നിയെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു
കോയമ്പത്തൂര്‍: നെഞ്ചുവേദന മൂലം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദ്നിയെ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.
മദ്നിയുടെ മോശപ്പെട്ട ആരോഗ്യനിലയെ കുറിച്ച് മദ്നിയുടെ ബന്ധുക്കള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മദ്നിയെ സന്ദര്‍ശിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സന്ദര്‍ശനത്തെ സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
ഉമ്മന്‍ചാണ്ടിയോടൊപ്പം കെപിസിസി ജോയിന്റ് സെക്രട്ടറി ബെന്നി ബെഹന്നാനും ഉണ്ടായിരുന്നു. ഇരുവരും അര മണിക്കൂറോളം മദ്നിയുമായി ചര്‍ച്ച നടത്തി.
പ്രത്യേക അനുമതിയോടെ ജൂലായ് 23 തിങ്കളാഴ്ച രാവിലെയാണ് ഉമ്മന്‍ചാണ്ടി മദ്നിയെ സന്ദര്‍ശിച്ചത്. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുകയായിരുന്ന കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതിയായ മദ്നിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വികലാംഗനും രോഗിയുമായ മദ്നിയോട് മനുഷ്യത്വം കാണിക്കണം. എന്നാല്‍ ഇതില്‍ സംസ്ഥാന സര്‍ക്കാരോ യുഡിഎഫോ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.












Click it and Unblock the Notifications