മന്ത്രി കൃത്യസമയത്ത് സഭയിലെത്തിയില്ല
തിരുവനന്തപുരം: ചോദ്യോത്തരവേളയില്‍ മന്ത്രിയെത്താത്തത് നിയമസഭയില്‍ ശബ്ദായമാനമായ രംഗങ്ങള്‍ക്കിടയാക്കി.
രാവിലെ 8.30ന് ആരംഭിച്ച ചോദ്യോത്തരവേളയിലെ ആദ്യചോദ്യം മന്ത്രി കെ.സുധാകരനോടായിരുന്നു. മന്ത്രി അപ്പോള്‍ സഭയിലെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ മന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മ ചൂണ്ടിക്കാട്ടി ബഹളമുണ്ടാക്കി.
മന്ത്രി കൃത്യസമയത്ത് സഭയില്‍ വരാതിരുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു. അടുത്ത ചോദ്യത്തിലേക്ക് കടക്കാമെന്ന് പറഞ്ഞ് പാര്‍ലമെന്റികാര്യമന്ത്രി എം.എം.ഹസ്സന്‍ രംഗം ശാന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ മന്ത്രി സുധാകരനെത്തി. ട്രാഫിക് പ്രശ്നം കാരണമാണ് വൈകിയതെന്നും താന്‍ ക്ഷമ ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞതോടെ രംഗം ശാന്തമായി.












Click it and Unblock the Notifications