കേരളത്തില്‍ ലോഡ്ഷെഡ്ഡിംഗ്
കൊച്ചി: കേരളത്തില്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി ഒമ്പത് വരെയായിരിക്കും ലോഡ്ഷെഡ്ഡിംഗ്. തിങ്കളാഴ്ച മുതല്‍ ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി ലോഡ് ഡെസ്പാച്ച് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ടി.എം.പൗലോസ് അറിയിച്ചു. ഒരു മാസത്തേക്കായിരിക്കും ലോഡ്ഷെഡ്ഡിംഗ്.
കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിവിഹിതം കുറയുകയും കായംകുളം താപവൈദ്യുതനിലയത്തിലെ മൂന്നു ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപണി നടത്താന്‍ അടച്ചിട്ടതും മൂലം കേരളത്തില്‍ പ്രതിദിനം 350 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെടുന്നത്. ഈ കുറവ് പരിഹരിക്കാനാണ് വീണ്ടും ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്. ആഗസ്ത് 16 വരെയാണ് കായംകുളം പദ്ധതിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ലോഡ്ഷെഡ്ഡിംഗ ്സമയങ്ങളില്‍ വ്യത്യാസമുണ്ടായിരിക്കും.കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം, എറണാകുളം,തൃശൂര്‍ ജില്ലകളില്‍ അപ്രഖ്യാപിത പവര്‍കട്ട് നടപ്പിലാക്കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ജില്ലകളില്‍ പവര്‍കട്ട് നടപ്പിലാക്കിയത്.
എന്നാല്‍ കേരളത്തില്‍ ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നതിനെ വി.എസ്. അച്യുതാനന്ദന്‍ വിമര്‍ശിച്ചു. വൈദ്യുതി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സമയങ്ങളിലും കേരളത്തിന്റെ പരമാവധി ആവശ്യം 2200മുതല്‍ 2300മെഗാവാട്ട് വരെയാണെന്നും അതേ സമയം കേരളം 3100 മെഗാവാട്ട് വൈദ്യുതി വരെ ഉല്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications