Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദനക്കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് ചന്ദനമരങ്ങള്‍ വന്‍തോതില്‍ കേരളത്തിലേക്ക് അനധികൃതമായി കടത്തുന്നുണ്ടെന്ന് വനംവകുപ്പ് മന്ത്രി കെ. സുധാകരന്‍ നിയമസഭയെ അറിയിച്ചു.

രണ്ട് ഫാക്ടറികള്‍ക്ക് ചന്ദനത്തൈലം നിര്‍മ്മിക്കാനുള്ള ചന്ദനമരങ്ങളേ കേരളത്തില്‍ ഉള്ളൂ. എന്നാല്‍ ഇത്തരത്തിലുള്ള 21 ഫാക്ടറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതു തന്നെ ചന്ദനക്കള്ളക്കടത്ത് കാര്യമായി നടക്കുന്നതിന്റെ സൂചനയാണ് - ജൂലായ് 23 തിങ്കളാഴ്ച നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ചന്ദനമരങ്ങളെക്കുറിച്ച് ഒരു സര്‍വേ നടത്താന്‍ വനംവകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം കേരളത്തില്‍ 178.5 മെട്രിക് ടണ്‍ ചന്ദനമരങ്ങളേ ഉള്ളൂ.

ഇതിനു പുറമെ ചന്ദനം അനധികൃതമായികടത്തുന്നവരെ കസ്റഡിയില്‍ എടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി വനംവകുപ്പിന്റെ കീഴില്‍ പ്രത്യേക ദ്രുതകര്‍മ്മ സേന രൂപീകരിക്കും. കള്ളക്കടത്ത് തടയാന്‍ കഴിയുന്ന സമഗ്രനിയമം അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+