'സൈലന്റ് വാലി പദ്ധതി നടപ്പാക്കരുത്'
തിരുവനന്തപുരം: സൈലന്റ് വാലി പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
1982ല്‍ സൈലന്റ് വാലിക്ക് ദേശീയോദ്യാന പദവി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തന്നെ വനസമ്പത്ത് നശിപ്പിക്കാന്‍ തുടങ്ങുന്നത് അപഹാസ്യമാണെന്ന് പരിഷത്ത് വ്യക്തമാക്കി. 1984ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ് ഉദ്യാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
നീലഗിരിയും സൈലന്റ് വാലിയും ജൈവമണ്ഡല സംരക്ഷിത മേഖലയായി യുനസ്കോ പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് പരിഷത്ത് ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പാക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായ സമരങ്ങളിലൂടെ ചെറുത്തുതോല്‍പ്പിക്കുമെന്ന് പരിഷത്ത് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications