Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഘാവതി ഇന്തോനേഷ്യന്‍ പ്രസിഡന്റ്

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പ്രസിഡന്റായി മേഘാവതി സുകര്‍ണോ പുത്രി അധികാരമേറ്റു. ജൂലായ് 23 തിങ്കളാഴ്ച ഇന്തോനേഷ്യയിലെ ഉയര്‍ന്ന നിയമസഭാ ഘടകം മേഘാവതിക്ക് അനുകൂലമായി വോട്ടുചെയ്യുകയായിരുന്നു. പ്രസിഡന്റായിരുന്ന അബ്ദുറഹ്മാന്‍ വാഹിദിനെ പുറത്താക്കാനും തീരുമാനിച്ചു.

അബ്ദുറഹ്മാന്‍ വാഹിദ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഇന്തോനേഷ്യയില്‍ അടിയന്തരാവസ്ഥ നടപ്പിലാക്കിയതായി പ്രഖ്യാപിച്ചിരുന്നു. നിയമസഭ പിരിച്ചുവിട്ടതായും ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുന്‍ പ്രസിഡന്റ് സുകാര്‍ണോയുടെ മകള്‍ മേഘാവതിയെ പ്രസിഡന്റായി നിയമസഭ പ്രഖ്യാപിക്കുകയായിരുന്നു.

വാഹിദിനെ ഇംപീച്ച് ചെയ്യുന്നതു സംബന്ധിച്ച് കോടതി വാദം കേള്‍ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ വാഹിദിന്റെ ഈ പ്രഖ്യാപനം സൈന്യം എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന വാഹിദിന്റെ പ്രഖ്യാപനത്തിന് എത്ര മാത്രം പിന്തുണ ലഭിക്കുമെന്നറിയില്ലെന്നും ഒരു മുതിര്‍ന്ന സൈനികവക്താവ് അഭിപ്രായപ്പെട്ടു.

ഇന്തോനേഷ്യയെ രക്ഷിക്കാന്‍ അടിയന്തരാവസ്ഥ എന്നൊരു വഴി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നായിരുന്നു വാഹിദിന്റെ വാദം. മാത്രമല്ല, വാഹിദിന്റെ ശത്രുപക്ഷം മുഴുവന്‍ അദ്ദേഹത്തിന്റെ മുഖ്യശത്രുവായ മേഘാവതി സുകര്‍ണോ പുത്രിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിവിശേഷമാണിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+